ഡോക്ടര്‍ മുങ്ങുന്നു: കാത്തിരുന്ന് തളര്‍ന്ന് വയോജനങ്ങള്‍
പേരാവൂര്‍: വയോജനങ്ങള്‍ക്കായി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയ ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്ക് പ്രായമായവര്‍ക്ക് ദുരിതമായി മാറുന്നു.
വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ യഥാസമയം ഡോക്ടര്‍ എത്താത്തതാണ് വയോധികരെ ദുരിതത്തിലാഴ്ത്തുന്നത്. ജീവിത ശൈലീ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ഒ.പിയില്‍ ക്യൂ നില്‍ക്കാതെ ചികില്‍സ ലഭ്യമാക്കുന്നതിനാണ് രണ്ടു വര്‍ഷം മുന്‍പ് ജീവിത ശൈലി രോഗനിര്‍ണയ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. എല്ലാ വെള്ളിഴായ്ച്ചയും രാവിലെ ഒന്‍പത് മുതല്‍ 12.30 വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
200 ലധികം വയോധികരാണ് ക്ലിനിക്കിലെത്തുന്നത്. പലരും ഭക്ഷണം പോലും കഴിക്കാതെ രാവിലെ അഞ്ചിന് തന്നെ ക്ലിനിക്കിലെത്തും.ഇന്നലെ രാവിലെ ഒന്‍പതിന് ഡൂട്ടിയിലെത്തേണ്ട ഡോക്ടര്‍ എത്താത്തതിനാല്‍ പ്രായം ചെന്നവരില്‍ പലരും തളര്‍ന്നു വീഴുന്ന അവസ്ഥയുമുണ്ടായി.
ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചെങ്കിലും ഡോക്ടറെ അയച്ചുവെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് വയോധികര്‍ പറയുന്നത്.
ചികിത്സയ്ക്കായി എത്തുന്ന വയോധികര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."