ആരും കാണാത്ത 'ഭൂമിയുടെ അവകാശികള്‍'
വൈക്കം മുഹമ്മദ് ബഷീര്‍ 'ഭൂമിയുടെ അവകാശികള്‍' എന്ന കഥയില്‍ മനുഷ്യന്റെ ആര്‍ത്തിയും സഹജീവികളായ പക്ഷിമൃഗാദികളോടുള്ള സമീപനവും അവതരിപ്പിക്കുന്നു.
'ബേപ്പൂര്‍ സുല്‍ത്താന്‍' ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്നെ ആ കഥ തിരുത്തുമായിരുന്നു. അത്രയും വേദനാചനകമാണ് ഇന്നത്തെ ഭാരത സാഹചര്യം.
മനുഷ്യനെ മൃഗത്തിനുവേണ്ടി കൊന്ന് മഹാഭാരതത്തിന്റെ അച്ഛാ ദിന്‍ ആഘോഷിക്കുകയാണ് വിശ്വപൗരന്മാര്‍.
യുപിയിലെ അഖ്‌ലാകും രാജസ്ഥാനിലെ വയോധികനായ പഹ്‌ലു ഖാനും വിശപ്പിനുവേണ്ടി ക്രൂരമായി അടിച്ച് കൊല്ലപ്പെട്ടതും, കുടുംബത്തിന്റെ ഉപജീവനത്തിന് പശുക്കളുമായി വരുമ്പോള്‍ രണ്ടു യുവ ജീവനുകളെ കൊന്ന് കെട്ടിത്തൂക്കിയതും വാര്‍ത്തയായെങ്കില്‍ കോളങ്ങളില്‍ ഇടം പിടിക്കാത്ത പശു കൊലപാതകങ്ങള്‍ നാം അറിയാതെ പോകുന്നു.
കുപ്രചാരണത്താല്‍ മര്‍ദനത്തിനിരയായി ചോരയില്‍ മുങ്ങി ജീവനു കേഴുകയും പിന്നീട് കൊല്ലപ്പെട്ടതും തിളങ്ങുന്ന ഇന്ത്യക്ക് വേണ്ടിയായിരിക്കാം.
തെരുവ് പട്ടിയും പശുവും നാട് ഭരിക്കുമ്പോള്‍ ദലിതനും ന്യൂനപക്ഷവും ഭൂമിയുടെ അവകാശികള്‍ തന്നെയെന്ന് പറയാന്‍ ബഷീര്‍ വീണ്ടും വരുമോ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."