'ഹോട്ടലുടമകളുടെ സമരം ഒത്തുതീര്‍ക്കാന്‍ 'ഒയോ' തയാറാവണം'
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് രംഗത്തെ ഭീമനായ ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസിനെതിരേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ നടത്തുന്ന സമരം ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ഒയോ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
ഹോട്ടലുടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ പോലും തയാറാകാത്ത ഒയോ അധികൃതരുടെ നടപടി അപലപനീയമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.എച്ച്.ആര്‍.എ സമരത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.
ഒയോ റൂമുകള്‍ തുച്ഛമായ വാടകയ്ക്ക് കൊടുക്കുന്നു. ഇതിന്റെ ഭാരം ഹോട്ടല്‍ ഉടമകളുടെ മേല്‍ ചുമത്തുന്നു. ഇത് ചെറുകിട ഹോട്ടലുടമകള്‍ക്ക് താങ്ങാവുന്നതല്ല. ഒയോ വഴി വില്‍പന നടത്തുന്ന ഹോട്ടലുകളുടെ വിലയിടിച്ചും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തമാക്കിയും ഹോട്ടലുകളുമായി സഹകരിച്ച് ബുക്കിങ് നടത്തുന്ന പോര്‍ട്ടലുകളെ ബ്ലോക്ക് ചെയ്തും പണം കൃത്യമായി നല്‍കാതെയും എഗ്രിമെന്റിന് വിരുദ്ധമായി ഏകപക്ഷീയമായി വന്‍ തുകകള്‍ തട്ടിയെടുത്തുമാണ് ചെറുകിട ഹോട്ടലുകളെ തകര്‍ക്കുന്നത്. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ കച്ചവടങ്ങളെ നിയന്ത്രിക്കാന്‍ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എച്ച്.ആര്‍.എയുമായുള്ള ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞ് ഏകാധിപത്യരീതിയില്‍ നീങ്ങാനാണ് ഒയോയുടെ തീരുമാനമെങ്കില്‍ കേരളത്തിലൊരിടത്തും ഒയോയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും രാജു അപ്‌സര മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."