HOME
DETAILS

മോദി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നുണ പ്രചരിപ്പിക്കുന്നു: കെ.പി രാജേന്ദ്രന്‍

  
backup
October 06 2018 | 07:10 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

വാടാനപ്പള്ളി : മോദി മന്‍ക്കിബാത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നുണപ്രചരിപ്പിക്കുന്നതായി എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി സി.പി.ഐ മണലൂര്‍ മണ്ഡലം കാല്‍നട ജാഥ കുന്നത്തങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറി പാര്‍ലിമെന്റില്‍ നടത്തിയ കന്നിപ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ നാലരവര്‍ഷം പിന്നിടുമ്പോള്‍ ജലരേഖയായി മാറിയിരിക്കുന്നു. രാജ്യത്ത്‌പെടോള്‍ ഡീസല്‍ ഇന്ധന വില ഇരട്ടിയിലധികമായി. ഉല്‍പാദിപ്പിച്ച ഉല്‍പ്പനങ്ങള്‍ക്ക് വില കിട്ടാതായപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങിയ കര്‍ഷകരെ വെടിവെക്കാനും ലാത്തി ചാര്‍ജ് നടത്തി പിന്‍തിരിപ്പിക്കാനുമാണ് ബി.ജെ.പി അധികാരം ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേ വന്‍ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അതൊന്നും പ്രസിദ്ധീകരിക്കാതെ നരേന്ദ്ര മോദിയേ പുകഴ്ത്തുന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ലാ എക്‌സികൂട്ടീവ് അംഗം എന്‍.കെ സുബ്രഹമണ്യന്‍ അധ്യക്ഷനായി. കെ.വി വിനോദന്‍, രാഗേഷ് കണിയാംപറമ്പില്‍, എം.ആര്‍ മോഹനന്‍, ഷാജി കാക്കശ്ശേരി, സി.ബി സുനില്‍ കുമാര്‍, സി.ജെ ജിജു, കെ.കെ ഹരിദാസ്, എന്‍.സി സതീഷ് സംസാരിച്ചു.മണ്ഡലം സെക്രട്ടറി വി.ആര്‍ മനോജ് ക്യാപ്റ്റനും മഹിളാസംഘം നേതാവ് സീതാ ഗണേഷ് വൈസ് ക്യാപ്റ്റനും അസി.സെക്രട്ടറി പി.എസ് ജയന്‍ ഡയരക്ടറുമായ ജാഥ അഞ്ചിന് രാവിലെ 9.30ന് വാടാനപ്പള്ളി പഞ്ചായത്തിലെ തൃത്തല്ലൂര്‍ സെന്ററില്‍ നിന്നും ആരംഭിക്കും. ജാഥ വാടാനപ്പള്ളി, കാരമുക്ക്, മണലൂര്‍, വെങ്കിടങ്ങ് എന്നി ലോക്കല്‍ കമ്മിറ്റികളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകീട്ട് നാലിന് വെങ്കിടങ്ങ് സെന്ററില്‍ സമാപിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago