യുഎഇയിലും ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു
അബുദാബി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി യുഎഇ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും വളരെ കുറഞ്ഞ ആളുകളിൽ മാത്രമാണ് വൈറസ് ബാധ ഇപ്പോൾ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്ന് ഗവൺമെന്റ് വക്താവ് ഡോ: ഉമർ അബ്‌ദുറഹ്‌മാൻ അൽ ഹമ്മദി അറിയിച്ചു.
ബ്രിട്ടനിൽ പുതിയ കണ്ടെത്തിയ കൊറോണ വൈറസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മേഖല നടത്തുന്ന കർശന പരിശോധനകളിൽ വിദേശത്ത് നിന്നെത്തിയ ഏതാനും പേരിൽ പുതിയ വൈറസ് ബാധ കണ്ടെത്തിയതായി ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്‌തു. വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും ആരോഗ്യ വിഭാഗം ഇതിനകം നടപ്പാക്കി കഴിഞ്ഞുവെന്നും ഡോ: അബ്‌ദുറഹ്‌മാൻ അൽ ഹമ്മദിപറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കൊറോണ വൈറസ് ഇതിനകം തന്നെ പോർച്ചുഗൽ, ഫ്രാൻസ്, ജോർദാൻ, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ വേദനയും രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."