HOME
DETAILS

ന്യൂനമര്‍ദം: താലൂക്ക്തല അവലോകന യോഗങ്ങള്‍ നടന്നു

  
backup
October 06 2018 | 07:10 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b2

തൃശൂര്‍: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മഴക്കിടയാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ചുമതലയുളള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ താലൂക്ക്തല ദുരന്തനിവാരണ അവലോകന യോഗം നടന്നു.
അടിയന്തര സാഹചര്യം നേരിടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പൊലിസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സുകള്‍ ഏകോപനം. അവശ്യരക്ഷാ ഉപകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ഏകോപനം. ക്യാംപുകള്‍ തുറക്കേണ്ടി വന്നാല്‍ ആവശ്യമായ ഇടങ്ങള്‍ കണ്ടെത്തല്‍ ജനറേറ്ററുകള്‍, ഇന്ധനം, മരംവെട്ടു ഉപകരണങ്ങള്‍, വടങ്ങള്‍, രക്ഷാബോട്ടുകള്‍, വാഹനങ്ങള്‍, ലൈറ്റുകള്‍, അവശ്യഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ സമാഹരണം വിതരണം തുടങ്ങിയവയും യോഗങ്ങളില്‍ ചര്‍ച്ചയായി. ഏത് ദുഷ്‌ക്കര സാഹചര്യത്തേയും നേരിടാന്‍ താലൂക്കുകള്‍ സന്നദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശൂര്‍ താലൂക്കില്‍ തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫിനേയും മുകുന്ദപുരത്ത് തഹസില്‍ദാര്‍ എല്‍.ജെ മധുസൂദനന്റെയും നേതൃത്വത്തിലായിരുന്നു യോഗം. തലപ്പിളളിയില്‍ തഹസില്‍ദാര്‍ കെ.എം മുസത്ഫ കമാലും ചാലക്കുടിയില്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ്‌കുമാറും തഹസില്‍ദാര്‍ ഇ.എന്‍ രാജുവും യോഗത്തിന് നേതൃത്വം നല്‍കി. ചാവക്കാട് തഹസില്‍ദാര്‍ കെ. പ്രേംചന്ദ് കുന്നംകുളത്ത് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ തഹസില്‍ദാര്‍ കെ.ജെ തോമസ് നേതൃത്വം നല്‍കി.
കനത്ത മഴയില്‍ വടക്കേ ശ്രീരാമന്‍ചിറയില്‍
വ്യാപക കൃഷിനാശം
അന്തിക്കാട്: ഇന്നലെ പെയ്ത കനത്ത മഴയില്‍ വടക്കേ ശ്രീരാമന്‍ചിറയില്‍ വ്യാപക കൃഷിനാശം.
വിളവെടുപ്പിനൊരുങ്ങിയ ഏക്കര്‍ കണക്കിനു നെല്‍ച്ചെടികള്‍ ഒടിഞ്ഞു വീണു. കഴിഞ്ഞ പ്രളയത്തില്‍ തെക്കേ ശ്രീരാമന്‍ചിറയിലെ 75 ഓളം ഏക്കര്‍ നെല്‍കൃഷി നശിച്ചിരുന്നു. ചിറയിലെ നെല്ല് പ്രദേശത്തെ കോള്‍ പടവുകളില്‍ വിത്തിനാണ് ഉപയോഗിക്കുന്നത് അതിനാല്‍ മേഖലയിലെ കോള്‍ പടവുകളില്‍ ഇക്കുറി വിത്തു ക്ഷാമവും രൂക്ഷമാകും. ജ്യോതി വിത്താണ് ഇക്കുറി ചിറയില്‍ കൃഷിയിറക്കിയത്. പണ്ടം പണയം വെച്ചും അമിത പലിശക്ക് ബാങ്കില്‍ നിന്നു വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago