സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഉജ്ജ്വല വിജയം
മനാമ: സി.ബി.എസ്.ഇയുടെ പ്ലസ് ടു പരീക്ഷയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളും ഉജ്ജ്വല വിജയം നേടി. ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ നേഹ ചിന്നു ഇടിക്കുളയാണ് 97.2 ശതമാനം മാര്‍ക്കോടെ (500ല്‍ 486 മാര്‍ക്ക് ) ബഹ്‌റൈനിലും ഇന്ത്യന്‍ സ്‌കൂളിലും ഒന്നാമതെത്തിയത്. 485 മാര്‍ക്ക് നേടിയ കൃപ ആന്‍ തരകന്‍ രണ്ടാം സ്ഥാനവും 483 മാര്‍ക്ക് കരസ്ഥമാക്കിയ അമൃത മുരളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
[caption id="attachment_339742" align="alignleft" width="218"] 97.2 ശതമാനം മാര്‍ക്ക് നെടിയ നേഹ ചിന്നു ഇടിക്കുള[/caption]
സ്‌കൂളില്‍ ഇത്തവണ മൊത്തം 673പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ കമ്പാര്‍ട്‌മെന്റ് സൗകര്യം ലഭിച്ച 34പേരെ കൂടി കൂട്ടിയാല്‍ മൊത്തം 658 പേര്‍ പാസായി. വിജയശതമാനം 97.8ആണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മാര്‍ക്കിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച നേട്ടമാണ് ഇക്കൊല്ലത്തേതെന്ന് അവര്‍ വിശദീകരിച്ചു. സ്‌കൂളിലെ രണ്ടു കുട്ടികള്‍ ഇക്കണോമിക്‌സിലും ഗണിതത്തിലും ബയോടെക്‌നോളജിയിലും മുഴുവന്‍ മാര്‍ക്ക് നേടി. ഇക്കണോമിക്‌സില്‍ ആദ്യമായാണ് 100 മാര്‍ക്ക് ലഭിക്കുന്നത്. മാര്‍ക്കറ്റിങിലും എഞ്ചിനിയറിങ് ഗ്രാഫിക്‌സിലും ഓരോ കുട്ടി വീതം 100 മാര്‍ക്ക് നേടി.
വിവിധ സ്ട്രീമുകളില്‍ സ്‌കൂളില്‍ നിന്ന് ഏറ്റവുമധികം മാര്‍ക്ക് നേടിയവര്‍ (ഒന്ന്, രണ്ട്,മൂന്ന് എന്ന ക്രമത്തില്‍):
സയന്‍സ്: കൃപ ആന്‍ തരകന്‍, അമൃത മുരളി, തരുണ്‍ താലിയത്ത്.
കോമേഴ്‌സ്: നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണന്‍ സുരേഷ്, പരിചയ് ശര്‍മ.
ഹ്യുമാനിറ്റീസ്: രുചിത ദേവേന്ദ്ര മുഖിയ, സഫ അബ്ദുല്ല, ഗായത്രി മോഹനന്‍.
വിവിധ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍
ഗണിതം: കൃപ ആന്‍ തരകന്‍, അമൃത മുരളി,
ഫിസിക്‌സ്: ബയോളജിആയത് രജ്ജക് ശൈഖ്,
കമ്പ്യൂട്ടര്‍: സയന്‍,സ്‌കൃപ ആന്‍ തരകന്‍,
കെമിസ്ട്രി: പ്രണവ് പ്രമോദ്,
ഹോം സയന്‍സ്: ഷഗുഫ്ത ടഫെയ്ല്‍,
ഇന്‍ഫൊമാറ്റിക്‌സ് പ്രാക്ടീസസ:് ലിയ സായിറ ജേക്കബ്,
സോഷ്യോളജി:രുചിത ദേവേന്ദ്ര മുഖിയ,
മാര്‍ക്കറ്റിങ്: മെലിസ ജെയ്ന്‍,
സൈക്കോളജി: സഫ അബ്ദുല്ല,
ഇംഗ്ലിഷ്: ഭദ്ര എന്‍.മേനോന്‍, ആന്‍ഡ്രിയ സ്റ്റിഫാനി രാജ്, നവീന്‍ മാത്യൂസ് രെഞ്ജി,
ഇക്കണോമിക്‌സ്: ഫനേഹ ചിന്നു ഇടിക്കുള, ഭദ്ര എന്‍.മേനോന്‍,
ബയോടെക്‌നോളജി: ഫആഷ്‌ലി ആന്‍ ടോം, എയ്ഞ്ചല്‍ ചെറുവത്തൂര്‍ ആേന്റാ,
എഞ്ചിനിയറിങ്: ഗ്രാഫിക്‌സ്ഫസബീല്‍ ഫസലുദ്ദീന്‍ പാര്‍കര്‍,
ബിസിനസ് സ്റ്റഡീസ്: ഫനേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണന്‍ സുരേഷ്, കെയ്ത്ത് ആന്റണി,
എക്കൗണ്ടന്‍: സിഫനേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണന്‍ സുരേഷ്,
മള്‍ട്ടിമീഡിയ: ഫ ഡി.എം. ലക്ഷിമ മധുശാനി.
മുഴുവന്‍ വിഷയങ്ങളിലും എഫവണ്‍ ലഭിച്ചവര്‍: നേഹ ചിന്നു ഇടിക്കുള, കൃപ ആന്‍ തരകന്‍, അമൃത മുരളി, തരുണ്‍ താലിയത്ത്, അനിരുദ്ധ് നാരായണന്‍ സുരേഷ്, കീര്‍ത്തിക പ്രഭല, എസ്. ആദിത്യ, ആയത് രജ്ജക് ശൈഖ്, ഫ്രജോണ്‍ ബ്രിേട്ടാ ബ്രഗന്‍സ, ആഷ്‌ലി അന്ന ടോം, അഭിഷേക് ജോസഫ്, പരിചയ് ശര്‍മ, ആകാശ് ഗണേശമൂര്‍ത്തി, കെയ്ത്ത് ആന്റണി.
ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 98ശതമാനമാണ് വിജയം.146പേര്‍ പരീക്ഷ എഴുതിയതില്‍ 101 കുട്ടികള്‍ക്ക് ഫസ്റ്റ് ക്ലാസും 44പേര്‍ക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു. സ്‌കൂളില്‍ സയന്‍സ് സ്ട്രീമില്‍ ജെയ്‌സണ്‍ മാത്യു തോമസും കോമേഴ്‌സില്‍ ആന്‍ഷ് വിനയ് ഭാട്ടിയയും ഒന്നാമതെത്തി. വിജയികളെ ചെയര്‍മാന്‍ ഡോ.ടി.ടി.തോമസും പ്രിന്‍സിപ്പല്‍ ഡോ.വി.ഗോപാലനും അനുമോദിച്ചു. അല്‍ നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും മികച്ച വിജയം നേടി. സ്‌കൂളിലെ 19ാമത് ബാച്ചാണിത്. സയന്‍സ് സ്ട്രീമില്‍ രേഷ്മ മിക്കി ഷാജിയും കോമേഴ്‌സില്‍ ഹാനി അഷ്‌റഫ് ബൗദിനയുമാണ് ഒന്നാമത്. സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസനും ഡയറക്ടര്‍ ഡോ. മുഹമ്മദ് മശ്ഹൂദും വിജയികള്‍ക്ക് അഭിനന്ദനം അറിയിച്ചു. ഇബ്‌നുല്‍ ഹൈഥം സ്‌കൂളില്‍ 79കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ സയന്‍സ് സ്ട്രീമില്‍ 32ഉം കോമേഴ്‌സില്‍ 42ഉം കുട്ടികള്‍ പാസായി. സയന്‍സില്‍ ഒന്നാമതെത്തിയത് പി. റാഥിയ ആണ്.കോമേഴ്‌സില്‍ സുമയ ഇബ്രാഹിം ഒന്നാമതെത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ഷക്കീല്‍ അഹ്മദ് അസ്മിയും പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് തയബും വിജയികളെ അനുമോദിച്ചു.ന്യൂമില്ലേനിയം സ്‌കൂളില്‍ 100ശതമാനമാണ് വിജയം. സയന്‍സ് സ്ട്രീമിലെ 22 കുട്ടികള്‍ക്ക് 90ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 16 കുട്ടികള്‍ക്ക് എല്ലാവിഷയങ്ങളില്‍ എഫവണ്‍ ലഭിച്ചു. സയന്‍സില്‍ കാര്‍ത്തിക് സായ് കൃഷ്ണനും കോമേഴ്‌സില്‍ ഗര്‍വിത മേഹ്തയുമാണ് ഏറ്റവും മികച്ച വിജയം നേടിയത്. മൊത്തം 81 കുട്ടികളാണ് പരീക്ഷ എഴുതിയത്. ചെയര്‍മാന്‍ രവി പിള്ളയും അധ്യാപകരും വിദ്യാര്‍ഥികളെ അനുമോദിച്ചു.
ഇന്ത്യന്‍! സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം നേടാനായത് കൂട്ടായ പരിശ്രമം വഴിയാണെന്ന് ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. അധ്യാപകരുടെ നിസ്വാര്‍ഥ സേവനമാണ് ഇതിലെ പ്രധാന ഘടകം. കൃത്യമായ ആസൂത്രണം വഴിയാണ് നല്ല വിജയശതമാനം നേടാനായത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ ചെയര്‍മാനും പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമിയും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."