HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പ്: കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാനി പിടിയില്‍

  
backup
December 30 2020 | 03:12 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f


ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്നു കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവില്‍നിന്ന് എറണാകുളം റൂറല്‍ പൊലിസ് പിടികൂടി. കൊല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്.
ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടെ കേരളത്തില്‍നിന്ന് ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതില്‍ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. തൃശൂരില്‍ മൂന്നു പേരുടെ അക്കൗണ്ടുകളില്‍നിന്നായി 83.75 ലക്ഷം രൂപയും തട്ടിയെടുത്തു. ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതില്‍നിന്നു യൂസര്‍ ഐ.ഡിയും പാസ്‌വേഡും സ്വന്തമാക്കും. തുടര്‍ന്നു ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാള്‍ കേരളത്തില്‍ വന്ന് വ്യാജ ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐ.ഡിയും നിര്‍മിച്ച് വിവിധ മൊബൈല്‍ കമ്പനികളില്‍നിന്നും അക്കൗണ്ട് ഹോള്‍ഡറുടെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. അതിനു ശേഷം ഈ സിമ്മിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവന്‍ കവരുകയാണ് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago