HOME
DETAILS
MAL
കാട്ടാന ഭീതിയില്‍ കരിമല
backup
October 06 2018 | 07:10 AM
കല്ലടിക്കോട്: മൂന്നേക്കര്‍ കരിമല ഭാഗത്തു കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശംവരുത്തി. കരിമല ഭാഗത്ത് കരിമ്പന്‍പൊടിയന്‍ മറിയത്തിന്റെ നൂറോളം കമുങ്ങുകളും കുരുമുളകുചെടികളും ചേലത്തൊടിയില്‍ രാജീവിന്റെ 250ഓളം വാഴകളും പൂര്‍ണമായും നശിപ്പിച്ചു. കാട്ടാനകള്‍ ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് വ്യാപകമായി നാശം വരുത്തുകയാണ്. രാത്രിയാകുന്നതോടെ കൃഷ്യഭൂമികളില്‍ എത്തുന്ന കാട്ടാനക്കൂട്ടം നേരം പുലര്‍ന്നാലും കാട്ടിലേക്കുമടങ്ങാതെ കൃഷിഭൂമിയില്‍ തന്നെ തുടരുകയാണ്. തൊഴിലാളികളും ഭൂവുടമകളും വളരെ ഭയത്തോടെയാണ് ഈ ഭാഗത്തു കഴിഞ്ഞു വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിയിടത്തിലേക്ക് പോയ ചേലത്തൊടിയില്‍ രാജീവ്, തച്ചോടിയില്‍ രമേഷ് എന്നിവരെ കാട്ടാനക്കൂട്ടം ഓടിച്ചു .ഇവര്‍ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."