അധ്യാപകര്‍ അധ്യാപികയെ പീഡിപ്പിച്ച സംഭവം: കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തി
കൂറ്റനാട്: വട്ടേനാട് ഗവ:ഹയര്‍ സെക്കറ്ററി സ്ക്കൂളിലെ അദ്ധ്യാപികയോട് നിരന്തരമായി അപമര്യാദയോടെ പെരുമാറുകയും മോശമായി പെരുമാറുകയും ചെയ്ത രണ്ട് അദ്ധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നേതൃത്വത്തില്‍ സ്ക്കൂളിലേക്ക് മാര്‍ച്ച് നടത്തി. ഭരണകക്ഷി അനകൂല അദ്ധ്യാപകര്‍ക്കെതിരെ അദ്ധ്യാപിക നല്കിയ പരാതി രണ്ട് ദിവസം മുമ്പ് ലഭിച്ചു എന്ന് കെ.എസ്.യു. നേതാക്കളോട് സ്ക്കൂള് അധികാരികള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും മേല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ് .
പരാതി ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് അധികാരികള്‍ക്കും , വിദ്യാഭ്യാസ മേല്‍ അധികാരികള്‍ക്കും കൈമാറാതെ പരാതി പൂഴ്ത്തിവെക്കുകയും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ സാഹജര്യമൊരുക്കുകയും ചെയ്യുന്ന സ്ക്കൂള് പ്രിന്സിപ്പളുടെയും ഹെഡ് മിസ്ട്രസിന്റെയും നടപടി അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു.നേതാക്കള്‍ ആവശ്യപെട്ടു. മാര്‍ച്ച് കെ.എസ്.യു ജില്ലാ സെക്രട്ടറി ടി.എം നഹാസിന്റെ അദ്ധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി എം .സബാഹ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. മുന്‍ ജില്ലാ പ്രസിഡന്റ് എ കെ ഷാനിബ്,ആഷിഖ്,ജിതേഷ്, ജാബിര്‍,ശിഫാത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."