എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രയ്ക്ക് പ്രൗഢമായ തുടക്കം
കോഴിക്കോട്: അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് പതാക കൈമാറിയതോടെ പ്രൗഢമായ തുടക്കം. സമസ്തയുടെ പ്രമുഖ പണ്ഡിതരുടേയും നേതാക്കളുടേയും സാന്നിധ്യത്തില്‍ പാണക്കാട് നടന്ന ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറി. പാണക്കാട് മഖാം സിയാറത്തിന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ശാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഡോ.നാട്ടിക മുഹമ്മലി, ഡോ. ബശീര്‍ പനങ്ങാങ്ങര, ഒ.കെ.എം കുട്ടി ഉമരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, ആശിഖ് കുഴിപ്പുറം, ഒ.പി.എം അശ്‌റഫ്, ശഹീര്‍ പാപ്പിനിശ്ശേരി, അയ്യൂബ് മുട്ടില്‍, ബശീര്‍ ഫൈസി മാണിയൂര്‍, ടി.പി സുബൈര്‍ മാസ്റ്റര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശമീര്‍ ഫൈസി ഒടമല, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ജലീല്‍ ഫൈസി അരിമ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, എ.എസ്.കെ തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, ഹബീബ് വരവൂര്‍, ഫാറൂഖ് ദാരിമി കൊല്ലംപാടി, മുഹമ്മദ് റഹ്മാനി തരുവണ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് തിരുവനന്തപുരം വള്ളക്കടവില്‍ മുന്നേറ്റ യാത്രയുടെ ആദ്യ കാംപയിന്‍ സമ്മേളനം നടക്കും. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി മുഖ്യാതിഥിയായിരിക്കും. തൊളിക്കോട്, കണിയാപുരം, ആറ്റിങ്ങല്‍, കൊല്ലൂര്‍വിള എന്നിവിടങ്ങളിലാണ് ഇന്ന് കാംപയിന്‍ സമ്മേളനങ്ങള്‍ നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍.
പ്രഭാഷണം,ക്വിസ് മത്സരം, കലാപരിപാടികള്‍, ബുക് ഫെയര്‍, വിപണനമേള, ഡോക്യുമെന്ററി പ്രദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും. 63 കേന്ദ്രങ്ങളിലെ കാംപയിന്‍ സമ്മേളനങ്ങള്‍ക്ക് ശേഷം ജനുവരി 11ന് മംഗലാപുരം പുത്തൂരില്‍ സമാപിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."