HOME
DETAILS
MAL
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു
backup
May 29 2017 | 21:05 PM
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2301.3 അടിയായി കുറഞ്ഞു. ഇത് സംഭരണശേഷിയുടെ 10.9 ശതമാനമാണ്. 245.02 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടില്‍ ഇനി അവശേഷിക്കുന്നത്. ഇന്നലെ വൈകിട്ടോടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 1.2 മി.മീ. മഴ മാത്രമാണ് രേഖപ്പെടുത്തിയത്. 0.793 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. 2.647 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പ്പാദിപ്പിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."