HOME
DETAILS

പുതിയ മത്സ്യമാര്‍ക്കറ്റ് പൊളിച്ചുനീക്കാന്‍ ദേശീയപാതാ വിഭാഗത്തിന്റെ നോട്ടിസ്

  
backup
May 29 2017 | 21:05 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1



നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനില്‍ ദേശീയപാതയോരത്തെ ജൈവ നഗരിക്കു സമീപത്തേക്കു മാറ്റി സ്ഥാപിച്ച പുതിയ മത്സ്യ മാര്‍ക്കറ്റ് പൊളിച്ചുനീക്കണമെന്നു കാണിച്ച് നീലേശ്വരം നഗരസഭയ്ക്ക് ദേശീയപാതാ വിഭാഗത്തിന്റെ നോട്ടീസ്. ഇതു സംബന്ധിച്ച ദേശീയപാതാ വിഭാഗം അസി.എന്‍ജിനീയറുടെ കത്ത് കഴിഞ്ഞ ദിവസമാണ് നഗരസഭാ സെക്രട്ടറിക്കു ലഭിച്ചത്.
 ഈ മാസം മൂന്നാം തീയതിയാണ് ദേശീയപാതയോരത്ത് ഓര്‍ച്ച റോഡിനു സമീപമുണ്ടായിരുന്ന മത്സ്യ മാര്‍ക്കറ്റ് ജൈവനഗരിക്കു സമീപത്തേക്ക് മാറ്റി സ്ഥാപിച്ചത്. റോട്ടറി ക്ലബ്ബാണ് നഗരസഭയ്ക്ക് ഷെഡ് നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ ഈ ഷെഡ് തങ്ങള്‍ക്ക് ഉപദ്രവമായി തീരുമെന്നു കാണിച്ച് അബ്ദുല്‍ സലാം ഹാജി ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാ അധികൃതരുടേയും മീന്‍ വില്‍പനക്കാരുടേയും വാദം കേള്‍ക്കാന്‍ കോടതി ദേശീയപാതാ വിഭാഗം അസി.എന്‍ജിനീയറോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലാണ് ഇപ്പോള്‍ മത്സ്യ മാര്‍ക്കറ്റ് പൊളിച്ചു നീക്കണമെന്നു കാണിച്ച് നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതോടെ 26 ഓളം മത്സ്യ വില്‍പന തൊഴിലാളികളെ എങ്ങോട്ടു മാറ്റിപ്പാര്‍പ്പിക്കുമെന്ന പ്രതിസന്ധിയിലാണ് നഗരസഭാ അധികൃതര്‍. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷെഡുകളുടെ കീഴിലാണ് കഴിഞ്ഞ മാസം വരെ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. വെയിലും മഴയുമേറ്റ് പലപ്പോഴും തൊഴിലാളികളുടെ ആരോഗ്യത്തേയും ഇതു ബാധിച്ചിരുന്നു. ഇതില്‍ നിന്നു മോചനം ലഭിച്ചതായി സന്തോഷിച്ചിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ മത്സ്യ മാര്‍ക്കറ്റ് പൊളിച്ചുനീക്കാനുള്ള നോട്ടീസ് വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago