HOME
DETAILS
MAL
മാട്ടിറച്ചി: കേരളത്തിന് പ്രത്യേകനിയമം കൊണ്ടുവരാമെന്ന് ജോര്‍ജ് കുര്യന്‍
backup
May 29 2017 | 21:05 PM
ന്യൂഡല്‍ഹി: മാട്ടിറച്ചി പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് പ്രത്യേകനിയമം കൊണ്ടുവരാമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അംഗം ജോര്‍ജ് കുര്യന്‍. ഇന്നലെ ചുമതലയേറ്റെടുത്ത ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറവ് മൃഗങ്ങള്‍ക്കായുള്ള ചന്ത നടത്താനും സംസ്ഥാനത്തിനകത്ത് ഇവയെ വാങ്ങാനും വില്‍ക്കാനുമുള്ള ചട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം.
ഇത്തരം നിയമം കൊണ്ടുവരുന്നത് കേന്ദ്ര വിജ്ഞാപനത്തിന് എതിരല്ല. കേന്ദ്ര സര്‍ക്കാരുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തണം. സുപ്രിംകോടതി ഉത്തരവുകള്‍ക്ക് വിധേയമായി വേണം നിയമം നിര്‍മിക്കാന്‍. മൃഗബലി പ്രാകൃതവും അനാചാരവുമാണ്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പരിഷ്‌കൃത സമൂഹം അംഗീകരിക്കും. മാംസഭുക്കുകളുടെ അവകാശവും മൃഗസംരക്ഷണവും എപ്പോഴും ചേര്‍ന്നു പോകില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."