HOME
DETAILS

പഞ്ചായത്തുകളില്‍ സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് യൂനിറ്റുകള്‍ രൂപീകരിക്കും

  
backup
July 25 2019 | 19:07 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%bf%e0%b4%b2

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുത്തന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വ്യവസായ വകുപ്പ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ പദ്ധതികള്‍ക്ക് അന്തിമരൂപമായി.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് യൂനിറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനമായി. പ്ലംബിങ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് റിപ്പയര്‍, മരപ്പണി, തെങ്ങുകയറ്റം എന്നീ തൊഴില്‍ സേവനങ്ങള്‍ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ നിന്നായി 25 പേര്‍ക്ക് പരിശീലനം നല്‍കി സര്‍ക്കാര്‍ ധനസഹായത്തോടെ ഓരോ യൂനിറ്റും ആരംഭിക്കും. ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ കീഴിലായിരിക്കും പ്രവര്‍ത്തനം.
ബന്ധപ്പെട്ട തൊഴിലാളികളുടെ സേവനം ആവശ്യമുള്ളവര്‍ക്ക് സൊസൈറ്റിയില്‍ നിന്നു ലഭ്യമാകും. ആവശ്യക്കാര്‍ക്ക് സേവനം ലഭിക്കുന്നതിനായി കോള്‍ സെന്ററും സ്ഥാപിക്കും. ഇതുവഴി ഓരോ തൊഴിലാളികളുടെ ലഭ്യതയും അതനുസരിച്ചുള്ള മുന്‍കൂട്ടി ബുക്കിങ്ങും നടത്താം.
സംസ്ഥാനത്തെ റബര്‍ കൃഷി മേഖലയ്ക്ക് ഉണര്‍വേകാന്‍ സിയാല്‍ മോഡല്‍ റബര്‍ കമ്പനി സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് രണ്ടേക്കര്‍ ഭൂമിയില്‍ റബര്‍ കൈയുറ നിര്‍മാണ സ്ഥാപനം ആരംഭിക്കും.
സംസ്ഥാനത്തെ ആശുപത്രികളിലും ഇതര സ്ഥാപനങ്ങളിലും മിതമായ നിരക്കില്‍ മേന്മയേറിയ റബര്‍ കൈയുറകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തകര്‍ച്ചയിലായ കേരളത്തിലെ റബര്‍ മേഖലയെ കൈപിടിച്ചുയര്‍ത്തുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
തെങ്ങ് തടി ഫര്‍ണിച്ചര്‍ നിര്‍മാണ പദ്ധതിക്കും വ്യവസായ വകുപ്പ് തുടക്കമിടുകയാണ്. പദ്ധതി അതിവേഗം നടപ്പാക്കാനുള്ള ശ്രമത്തിലാണ്.
കേരളത്തില്‍ മൊത്തമായി ഏകദേശം 145 ലക്ഷം തെങ്ങുകള്‍ കായ്ഫലം നഷ്ടമായതിനെ തുടര്‍ന്ന് മുറിച്ചു മാറ്റുകയാണ്. ഈ തെങ്ങിന്‍ തടികള്‍ ശേഖരിച്ച് ഈടുറ്റ ഫര്‍ണിച്ചറുകളും കരകൗശല വസ്തുക്കളും നിര്‍മിക്കുകയാണ് ലക്ഷ്യം. ഇതിനായി സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കും.
വ്യവസായങ്ങള്‍ക്കുള്ള ഹ്രസ്വകാല വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു. രണ്ടുവര്‍ഷം വരെ പലിശരഹിത വായ്പകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള വായ്പകള്‍ക്ക് പിഴ പലിശ പൂര്‍ണമായി ഒഴിവാക്കുന്നതോടൊപ്പം പലിശയില്‍ 50 ശതമാനം ഇളവും നല്‍കാന്‍ തീരുമാനമായി.
വായ്പകള്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍(കെ.എസ്.ഐ.ഡി.സി), കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍(കെ.എഫ്.സി) എന്നിവ വഴി ലഭിക്കും. പദ്ധതികളുടെ നടത്തിപ്പ് വ്യവസായ വകുപ്പ് ഡയറക്ടറേറ്റിനാണ്.
ഓരോ ജില്ലയിലെയും വ്യവസായ കേന്ദ്രങ്ങള്‍ വഴിയാകും പദ്ധതികള്‍ നടപ്പിലാക്കുക. കെ.എസ്.ഐ.ഡി.സി വിവിധ ഐ.ടി.ഐകള്‍, അസാപ്, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വ്യവസായ വകുപ്പ് പദ്ധതികള്‍ നടപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago