പരിയാരത്ത് സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ
കണ്ണൂര്‍: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന് (പരിയാരം മെഡിക്കല്‍ കോളജ്) കീഴില്‍ 101 2016 നോട്ടിഫിക്കേഷന്‍ നമ്പര്‍ പ്രകാരം അപേക്ഷ ക്ഷണിച്ച സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഓഗസ്റ്റ് നാലുമുതല്‍ 12 വരെ ഇന്റര്‍വ്യൂ നടക്കും.
ഞായറാഴ്ച ഒഴികെയുള്ള ദിനങ്ങളിലായിരിക്കും ഇന്റര്‍വ്യൂ. അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണമാണ് എട്ടുദിവസമായി ഇന്റര്‍വ്യൂ നടത്തുന്നത്. ഒരുദിവസം പരമാവധി 100 പേര്‍ക്കായിരിക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക.
രാവിലെ 9.30 മുതല്‍ ഒന്നുവരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയുമായാണ് ഇന്റര്‍വ്യൂ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകരുടെ പേരും ഇന്റര്‍വ്യൂ തിയതിയും സമയവും സംബന്ധിച്ച് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ഒന്നിനു രാവിലെ 11ന് പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ ലെറ്റര്‍ മുഴുവന്‍ അപേക്ഷകര്‍ക്കും തപാല്‍ മുഖേനയും അപേക്ഷാഫോറത്തില്‍ രേഖപ്പെടുത്തിയ ഇമെയില്‍ വിലാസത്തിലും അയച്ചിട്ടുണ്ട്.
അപേക്ഷിച്ചവര്‍ ഇന്റര്‍വ്യൂ സമയത്തിന് അരമണിക്കൂര്‍ മുന്‍പ് സ്ഥാപനത്തിലെ എച്ച്.ആര്‍ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ 0497 2882154 എന്ന ഫോണ്‍ നമ്പറിലോ ംംം.ാരുമൃശ്യമൃമാ.രീാ എന്ന വെബ്‌സൈറ്റിലോ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."