വര്‍ഗീയതയ്ക്കെതിരേ സംസ്ഥാന കാംപയിനുമായി ഡി.വൈ.എഫ്.ഐ
കൊച്ചി: ഓഗസ്റ്റ് 15ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ യൂത്ത് സ്ട്രീറ്റ് സംഘടിപ്പിക്കും. 'വര്‍ഗീയത വേണ്ട ജോലി മതി'എന്ന മുദ്രാവാക്യവുമായാണ് കാംപയിന് സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണാര്‍ഥം രണ്ട് ജാഥകള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എ. എ റഹീം നയിക്കുന്ന ജാഥ കാസര്‍കോട് നിന്നാരംഭിച്ച് തൃശൂരില്‍ അവസാനിക്കും. കാസര്‍കോട് നിന്നും ആരംഭിക്കുന്ന വടക്കന്‍ മേഖലാ ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. തെക്കന്‍ മേഖലാ ജാഥ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ സനോജ് എന്നിവര്‍ നയിക്കും. 28 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ജാഥ സംഘടിപ്പിക്കുന്നത്. 28ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ്. സതീഷ്, എസ്. കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."