ദുരിതത്തിലായ രണ്ടു ഇന്ത്യന്‍ വനിതകള്‍ക്ക് നാട്ടിലേക്കു പോകാന്‍ വഴിയൊരുങ്ങി
ദമാം: മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നു രണ്ടു ഇതര സംസ്ഥാന വനിതാ തൊഴിലാളികള്‍ക്ക് ദുരിതത്തില്‍ നിന്നും മോചനം. വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം തമിഴ്നാട് നാഗപ്പട്ടണംസ്വദേനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്കുമാണ് മലയാളികള്‍ക്ക് നന്ദി പറഞ്ഞു നാട്ടിലേക്ക് യാത്രയായത്.
മൂന്ന് വര്‍ഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ സ്പോണ്സര് നാട്ടിലേക്ക് വിടാതെ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുകയായിരുന്നു. സഹികെട്ട് ഒടുവില്‍ അവര്‍ വീട് വിട്ട് ദമാം വനിതാ വെല്‍ഫെയര്‍ സെന്ററില്‍ അഭയം തേടേണ്ടിവരുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് വീട്ടുജോലിക്കാരി വിസയിലെത്തിയ താജിലക്ക് ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദുരിതപര്‍വ്വം താണ്ടേണ്ടി വന്നത്.
ഒടുവില്‍ ഗത്യന്തരമില്ലാതെ ഇവരും വീട് വിട്ടു അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് വനിതകളടക്കമുള്ള മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സഹായം നല്‍കിയത്.
ഒടുവില്‍ എംബസിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ ഇവരുടെ മടക്കം എളുപ്പമായി. നവയുഗം വനിത സാമൂഹ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സഹായകമായി രംഗത്തെത്തിയത് ഒരു മലയാളി സന്നദ്ധ പ്രവര്ത്തകന് ഇവര്‍ക്ക് വേണ്ട വിമാനടിക്കറ്റ് നല്‍കിയതോടെ നിയമനടപടികള്‍ പൂര്‍ത്തിയായി രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.
താജിലയും,വഹീദയും മഞ്ജു മണിക്കുട്ടനൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."