HOME
DETAILS
MAL
ഭീകരര്‍ക്കെതിരേ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ
backup
July 25 2019 | 19:07 PM
ന്യൂഡല്‍ഹി:പാകിസ്താനില്‍ 40,000ത്തോളം ഭീകരര്‍ ഇപ്പോഴുമുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ച സാഹചര്യത്തില്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ആ രാജ്യം തയാറാകണമെന്ന് ഇന്ത്യ.
പാക് ഭരണ നേതൃത്വം നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഭീകരര്‍ക്കെതിരേ വിശ്വസനീയവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയാറാകണമെന്നും വിദേശകാര്യമന്ത്രാലയ വക്തമാവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."