ക്ഷേത്രോത്സവത്തിന് സ്റ്റേജ് ഷോകളാവാം; ഉത്തരവ് തിരുത്തി േദവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ് വരുത്തുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം.
മലയാള സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സമം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മെയ് വരെയാണ് കേരളത്തില്‍ ക്ഷേത്രോത്സവ സീസണ്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1,250 ക്ഷേത്രങ്ങളാണുള്ളത്. കൊവിഡ് വ്യാപന ഭിഷണി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഉത്സവം ആചാരപരമായ ചടങ്ങുകളില്‍ മാത്രമൊതുക്കാന്‍ ബോര്‍്ഡ് ഉത്തരവിറക്കിയിരുന്നു. സ്റ്റേജ് ഷോകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
സംഗീതം, നാടകം, മിമിക്രി, ക്ഷേത്രകലകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന ഉത്തരവാണിതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പിന്നണിഗായകരുടെ കലാകാരന്‍മാരുടെ നിരവധി കൂട്ടായ്മകള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
കലാകാരന്‍മാരുടെ പ്രശ്‌നത്തില്‍ ഉചിതമായ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ഇതനുപ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകള്‍ അവതരിപ്പിക്കാം. സ്റ്റേജ് ഷോകള്‍ ജീല്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."