സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്ട്രോള് യൂനിറ്റ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റിനു വേണ്ടി കാസര്‍കോട് വിദ്യാനഗറില്‍ നിര്‍മിച്ച കെട്ടിടം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്ട്രോള് യൂനിറ്റാണ് കാസര്‍കോടിന് ഇതോടെ സ്വന്തമാകുന്നത്. നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി വിദ്യാനഗറില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമാണ് വെക്ടര്‍ കണ്ട്രോള് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.
കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, നഗരസഭാംഗം കെ. സവിത, ചെങ്കള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീല തന്‍വീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേഷ് കുമാര്‍, ജില്ലാ മലേറിയ ഓഫിസര്‍ വി. സുരേശന്, ഷിനിത്ത് കുമാര്‍ സംസാരിച്ചു. കൊതുകുകള്‍ ഉള്‍പ്പെടെ രോഗം പകര്‍ത്തുന്ന കീടങ്ങളെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും രോഗ സാധ്യത മനസിലാക്കി രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ടി കീടനാശിനി തളിക്കല്‍, ഫോഗിങ്, ഉറവിടനശീകരണം, രാത്രികാല മന്ത് രോഗനിര്‍ണയ രക്ത പരിശോധന, അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ത പരിശോധന, ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് വെക്ടര്‍ യൂണിറ്റ് പ്രധാനമായും നടത്തുന്നത്.
നിലവില്‍ മലമ്പനി, ഡെങ്കി, ചിക്കുന്‍ഗുനിയ, മന്ത്, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും പ്രാണി ജന്യ രോഗങ്ങളായ കുരങ്ങ് പനി, ചെളളുപനി, കാലാ അസാര് എന്നിവയ്ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനത്തിനും യൂനിറ്റ് പ്രധാന്യം നല്കുന്നു. ഓഫിസ് മേധാവിയായ ബയോളജിസ്റ്റിന് കീഴില്‍ 31 അംഗ ജീവനക്കാരുടെ സംഘമാണ് ജില്ലയിലെ പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ സദാ സന്നദ്ധരായി ഇവിടെ ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."