HOME
DETAILS

'ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനം '

  
backup
May 29 2017 | 21:05 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3




തിരുവനന്തപുരം: കേരളം ക്രമസമാധാനരംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാട്ടി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ കോപ്പിയുള്‍പ്പെടെ ഗവര്‍ണര്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്, ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനം മഹാജന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
 ജില്ലകളില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ അതാത് ജില്ലാ ഭരണകൂടങ്ങള്‍ സമാധാനയോഗം വിളിച്ചു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.
മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കിടാചലയ്യ ചെയര്‍മാനായുള്ള പബ്ലിക് അഫേഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്രമസമാധാന പാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. 2016 നവംബറില്‍ ഇന്ത്യാടുഡേ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഈ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.
പൂനം മഹാജന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  33 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  41 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago