കര്‍ഷക സമരം: ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനു കര്‍ഷകരുമായുള്ള ചര്‍ച്ച ഇന്നു നടക്കും. ഉച്ചയ്ക്കു രണ്ടിനു വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. നേരത്തെ അഞ്ചുഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു.
നേരത്തെയുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ തള്ളിയ അജന്‍ഡകളില്‍ വീണ്ടും ചര്‍ച്ചയ്ക്കു തയാറല്ലെന്നു കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനാണ് അവസാനമായി ചര്‍ച്ച നടന്നത്. കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നു ചര്‍ച്ചയ്ക്കുണ്ടാകുക.
അതിനിടെ, കാര്‍ഷിക നിയമങ്ങള്‍ സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കാന്‍ സാധിക്കില്ലെന്ന പരോക്ഷ പ്രസ്താവനയുമായി കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ രംഗത്തുവന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സാമ്പത്തിക നിലവാരം ഉയര്‍ത്താനുള്ളതാണെന്നും സമ്മര്‍ദത്തിന് വഴങ്ങുന്ന രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കില്ലെന്നും തോമര്‍ പറഞ്ഞു. അതേസമയം, കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. പ്രതിപക്ഷം ശക്തമായിരുന്നെങ്കില്‍ തങ്ങള്‍ക്കു സമരത്തിനിറങ്ങേണ്ടിവരില്ലായിരുന്നുവെന്നും ടിക്കായത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."