ഹൊര്‍മുസില്‍ കപ്പലുകള്‍ക്ക് അകമ്പടിയായി യുദ്ധക്കപ്പലിനെ അയക്കുമെന്ന് ബ്രിട്ടന്
ലണ്ടന്‍: ഹൊര്‍മുസ് കടലിടുക്ക് വഴി യാത്രചെയ്യുന്ന ബ്രിട്ടീഷ് കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി അകമ്പടിയായി ഇനി മുതല്‍ യുദ്ധക്കപ്പലിനെ അയക്കുമെന്ന് ബ്രിട്ടന്. ഇപ്പോള്‍ ഗള്‍ഫിലുള്ള എച്ച്.എം.എസ് മോണ്ട്റോസ് യുദ്ധക്കപ്പലിനെയാണ് ഇതിനായി നിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് റോയല്‍ നാവികസേന കൂട്ടമായോ ഒറ്റയ്ക്കോ ഇതു നിര്‍വഹിക്കും. ഓരോ കപ്പലിനും നാവികസേന അകമ്പടി പോവുന്നത് സാധ്യമായ കാര്യമല്ലെന്നായിരുന്നു മുന്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ നിലപാട് ബോറിസ് ജോണ്സന് പ്രധാനമന്ത്രിയായതിന്റെ ഭാഗമായല്ലെന്ന് വക്താവ് പറഞ്ഞു.
അന്താരാഷ്ട്ര സമുദ്രചട്ടം ലംഘിച്ച് തങ്ങളുടെ മല്‍സ്യബന്ധന ബോട്ടുമായിടിച്ച ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ എണ്ണക്കപ്പല്‍ ഇറാന് പിടികൂടിയിരുന്നു. ഇതാണ് ബ്രിട്ടനെ നയംമാറ്റത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. കപ്പലിലെ 18 ഇന്ത്യക്കാരുള്‍പ്പെടെ 23 നാവികരും സുരക്ഷിതരാണെന്ന് ഇറാന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."