മാധ്യമപ്രവര്‍ത്തകന്റെ കൊല; മുന്‍ ആര്.ജെ.ഡി എം.പി ശഹാബുദ്ദീന് സി.ബി.ഐ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആര്.ജെ.ഡി മുന്‍ എം.പി ശഹാബുദ്ദീനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ഹിന്ദി മാധ്യമപ്രവര്‍ത്തകനായ രാജ്ദിയോ രഞ്ജനെ കൊന്ന കേസിലാണ് നിലവില്‍ തിഹാര്‍ ജയിലിലുള്ള ശഹാബുദ്ദീനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്. കേസില്‍ ശഹാബുദ്ദീന് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുസഫര്‍പൂരിലെ പ്രത്യേക കോടതിയെ സി.ബി.ഐ സംഘം അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കോടതി സമിതിക്ക് അനുവാദം നല്‍കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മെയ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാദേശിക ഹിന്ദി പത്രത്തിന്റെ സിവാന്‍ ജില്ലാ ബ്യൂറോ മേധാവിയായിരുന്ന രാജ്ദിയോ രഞ്ജനെ ഒരു സംഘം അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ശഹാബുദ്ദീന് പങ്കുണ്ടെന്ന് ആരോപിച്ച് നേരത്തെ രഞ്ജന്റെ ഭാര്യ രംഗത്തെത്തിയിരുന്നു.
ബിഹാറിലെ സിവാനില്‍നിന്ന് നാലു തവണ ആര്.ജെ.ഡി ടിക്കറ്റില്‍ എം.പിയായിരുന്നു ശഹാബുദ്ദീന്. 45ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ തിഹാര്‍ ജയിലില്‍ തടവിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."