HOME
DETAILS
MAL
കൂത്തുപറമ്പില്‍ അധ്യാപികയുടെ മര്‍ദനം; കൈഞരമ്പ് വേര്‍പ്പെട്ട രണ്ടാംക്ലാസുകാരനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി
backup
October 06 2018 | 16:10 PM
കൂത്തുപറമ്പ്: അധ്യാപികയുടെ മര്‍ദനമേറ്റ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൈക്ക് ശസ്ത്രക്രിയ. മമ്പറം ഇംഗ്ലിഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥി പൊയനാട് കുഴിയില്‍പീടികയിലെ സംസത്തില്‍ കെ.പി ഷക്കീറിന്റെ മകന് റയ്യാനാണ് (ആറ്) പരുക്കേറ്റത്. കൈഞരമ്പ് വേര്‍പെട്ട വിദ്യാര്‍ഥിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണു ശസ്ത്രക്രിയക്കു വിധേയനാക്കിയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അധ്യാപിക സ്റ്റീല്‍ സ്കെയില്‍ കൊണ്ട് അടിച്ചതായാണു പരാതി. രക്ഷിതാവിന്റെ പരാതിയില്‍ പിണറായി പൊലിസ് അധ്യാപികയ്ക്കെതിരേ ഐ.പി.സി 324 പ്രകാരം കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. ചൈല്‍ഡ് ലൈന്‍ അധികൃതരും വിദ്യാര്‍ഥിയില്‍ നിന്നു മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."