സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പി.സി ഘോഷ് വിരമിച്ചു
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് പിനകി ചന്ദ്രഘോഷ് വിരമിച്ചു. നാലുവര്‍ഷം സുപ്രിം കോടതി ജഡ്ജിയായി സേവനം ചെയ്ത ഘോഷ്, 1976ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1999ല്‍ ഹൈക്കോടതി ജഡ്ജിയായി. ആന്ധ്ര ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാവുകയും 2013 മാര്‍ച്ചില്‍ സുപ്രിംകോടതി ജഡ്ജിയാവുകയുംചെയ്തു. ജല്ലിക്കെട്ട്, ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിയാക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനം തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട കേസുകള്‍ പരിഗണിച്ച ബെഞ്ചിന്റ തലവനായിരുന്നു ഘോഷ്.അദ്ദേഹം വിരമിച്ചതോടെ സുപ്രിംകോടതിയില്‍ നാലുപേരുടെ ഒഴിവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 27ന് ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാറും 29ന് ജസ്റ്റിസ് പി.സി പാന്തും വിരമിക്കും. ഖെഹാര്‍ വിരമിക്കുന്നതോടെ ജസ്റ്റിസ് ദീപക് മിശ്രയാകും പുതിയ ചീഫ്ജസ്റ്റിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."