അക്ഷയ് കുമാറിനും സൈനയ്ക്കുമെതിരേ മാവോവാദി ലഘുലേഖ
നാഗ്പൂര്‍: കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടിയ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനും ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളിനും വിമര്‍ശനവുമായി മാവോവാദി ലഘുലേഖ. മാര്‍ച്ചില്‍ ഛത്തിസ്ഗഢിലെ സുക്മയില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയതിനാണ് മാവോവാദി പ്രാദേശിക ഘടകങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഛത്തിസ്ഗഢിലെ ദക്ഷിണ ബസ്തറില്‍ നിന്നാണ് താരങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള ലഘുലേഖ കണ്ടെത്തിയത്. ജവാന്മാര്‍ക്ക് പിന്തുണ നല്‍കുന്നതിനു പകരം രാജ്യത്തെ അധസ്ഥിത ഗോത്രജന വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ലഘുലേഖയില്‍ താരങ്ങളോട് ആവശ്യപ്പെടുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തണമെന്നും ആവശ്യമുണ്ട്. കോര്‍പറേറ്റുകളുടെയും രാഷ്ട്രീയവൃത്തങ്ങളുടെയും സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട ജവാന്മാര്‍ രാജ്യത്തിനു വേണ്ടിയല്ല മരിക്കുന്നത്. ആദിവാസികളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ നിരന്തരമായി ചൂഷണം ചെയ്തതിനുള്ള ശിക്ഷയാണ് ജവാന്മാര്‍ക്ക് ലഭിച്ചതെന്നും ലഘുലേഖയില്‍ പറയുന്നു.
സുക്മയില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അക്ഷയ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി പ്രകാരം ഒന്‍പതു ലക്ഷം വീതം നല്‍കിയിരുന്നു. വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി യമൃമസേല്‌ലലൃ.രീാ എന്ന പേരില്‍ അക്ഷയ് വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തു. ഇതിനു പിറകെ ജവാന്മാരുടെ കുടുംബത്തിന് സൈനാ നെഹ്‌വാള്‍ 50,000 രൂപ വീതവും കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."