HOME
DETAILS
MAL
തീവ്രവാദ പ്രചരണം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ജാഗ്രതയോടെ വേണം: സൈബര്‍ വിങ്
backup
July 31 2016 | 20:07 PM
കോഴിക്കോട്: ഐസിന്റേതുള്പ്പെടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍നിന്നുള്ള യുവാക്കള്‍ ആകൃഷ്ടരാവുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതായും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നവമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടല്‍ കൂടുതല്‍ ജാഗ്രതയോടെയാവണമെന്നും എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. വര്‍ഗീയത വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കും. യോഗത്തില്‍ സംസ്ഥാന ചെയര്മാന് റിയാസ് ഫൈസി പാപ്ലശ്ശേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റര്‍ തരുവണ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ഒറ്റപ്പാലം, അബ്ദുല്‍ ബാസിത് അസ്അദി, ശനീബ് വാഫി, മുഹമ്മദ് ഉമ്മര്‍ സംസാരിച്ചു. മുബാറക് എടവണ്ണപ്പാറ സ്വാഗതവും ഹസീബ് പുറക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."