'കുറ്റവാളികള്‍ ഏതു പാര്‍ട്ടിക്കാരാണെങ്കിലും ശിക്ഷിക്കപ്പെടണം'; അബ്ദുറഹ്മാന് ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദുറഹ്മാന് ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി കൂടിയായ തങ്ങള്‍ ഇന്നു രാവിലെയാണ് ഔഫിന്റെ വീട്ടിലെത്തിയത്.
കുറ്റവാളികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് തങ്ങള്‍ പറഞ്ഞു. ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കണം. ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കണം. പ്രവര്‍ത്തകര്‍ ക്രോധത്തെ നിയന്ത്രിക്കാനുള്ള കഴിവ് നേടണം. കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൊലപാതകത്തിലേക്ക് എത്തരുത്. വിഷയത്തില്‍ രാഷട്രീയ പ്രസ്താവന നടത്താന്‍ താല്പര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു.
ഔഫിന്റെ അമ്മാവന്മാരായ ഹുസൈന് മൗലവി, അബ്ദുറഹ്മാന് സഖാഫി, ഉമര്‍ സഅദി, അബ്ദുല്‍ ഖാദര്‍ എന്നിവരുമായി തങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."