പാലു സുനാമി: ദുരന്തമേഖലകള്‍ കൂട്ടക്കുഴിമാടങ്ങളായി പ്രഖ്യാപിച്ചേക്കും
ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും തകര്‍ത്ത ഇന്തോനേഷ്യന്‍ നഗരമായ പാലുവില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ മരണസംഖ്യ 1,649 ആയതായി ദുരന്തം തകര്‍ത്തെറിഞ്ഞ സുലെവെസി ദ്വീപിലെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താനാകാത്ത മേഖലകള്‍ കൂട്ടക്കുഴിമാടങ്ങളായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
സൈന്യം, പൊലിസ്, സന്നദ്ധ സംഘങ്ങള്‍ ഉള്‍പ്പെടെ 82,000ത്തിലേറെ പേരുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനു പുറമെ ഭക്ഷണ, കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലകളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് രക്ഷാപ്രവര്‍ത്തകര്‍.
പാലു നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ സമാപിച്ച സ്ഥിതിയിലാണെങ്കിലും പാലുവിലെ വിദൂരദിക്കുകളില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല.
മണ്ണിടിച്ചിലിലും മറ്റും ഗതാഗതമാര്‍ഗങ്ങള്‍ തകര്‍ന്നതാണ് ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. ഈ മേഖലയില്‍ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."