HOME
DETAILS
MAL
ബ്രെക്സിറ്റ് കരാര്‍ ഈ വര്‍ഷം അവസാനത്തില്‍
backup
October 06 2018 | 18:10 PM
ലണ്ടന്‍: ഈ വര്‍ഷം അവസാനത്തില്‍ ബ്രെക്സിറ്റ് കരാര്‍ തയാറാക്കാനാകുമെന്ന പ്രതീക്ഷയുമായി യൂറോപ്യന്‍ യൂനിയന്‍(ഇ.യു) നേതാക്കള്‍. നവംബറില്‍ ബ്രിട്ടനുമായി അന്തിമ കരാറിലേര്പ്പെടാനാകുമെന്നാണു പ്രതീക്ഷയെന്ന് ഇ.യു കമ്മിഷന് തലവന്‍ ഴാങ് ക്ലൗഡ് ജങ്കര്‍ പറഞ്ഞു. 2018 അവസാനത്തില്‍ കരാറിലെത്താനാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കും അറിയിച്ചു.
2019 മാര്‍ച്ച് 29നാണ് ബ്രിട്ടന് പൂര്‍ണമായി യൂറോപ്യന്‍ യൂനിയനില്‍നിന്നു പിരിയുക. തുടര്‍ന്ന് ഇരുകക്ഷികളും സ്വീകരിക്കേണ്ട നയനിലപാടുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."