ലോജിക് പരീക്ഷയില്‍ വട്ടപ്പൂജ്യം ലഭിച്ചയാള്‍ സിവില്‍ പൊലിസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായതിന്റെ ലോജിക് എന്താണ്?: പി.എസ്.സി പ്രതിക്കൂട്ടില്‍, കുത്തുകേസിലെ രണ്ടു പ്രതികള്‍ക്കും മുന്‍ പരീക്ഷകളില്‍ ദയനീയ തോല്‍വി
തിരുവനന്തപുരം: സര്‍വകലാശാല നടത്തിയ ലോജിക് പരീക്ഷയില്‍ വട്ടപ്പൂജ്യം ലഭിച്ചയാള്‍ സിവില്‍ പൊലിസ്
പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായതെങ്ങനെ. സംശയമുന ഉയരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് പി.എസ്.സിയാണ്. കുത്തുകേസിലെ പ്രതികള്‍ രണ്ടുപേരും മുന്‍ പരീക്ഷകളില്‍ ദയനീയമായി തോറ്റവരെന്നാണ് വ്യക്തമായത്.
കേട്ടാല്‍ ഞെട്ടും. ഞെട്ടാതെ തരമില്ലല്ലോ. എസ്.എഫ്.ഐ കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ഒന്നും 28ഉം റാങ്കുകാരായിരുന്നല്ലോ. അവര്‍ എങ്ങനെ കുത്തുകേസിലെ പ്രതികളായി എന്നതിശയിച്ചവര്‍ക്കിതാ മുന്‍ പരീക്ഷകളിലെ റിസള്‍ട്ടിന്റെ മാര്‍ക്ക് ലിസ്റ്റുകൂടി. രണ്ടുപേരും യൂനിവേഴ്‌സിറ്റി നടത്തിയ പരീക്ഷയില്‍ ദയനീയമായി പരാജയപ്പെട്ടവരായിരുന്നുവെന്നു വ്യക്തമായി. മുന്‍ പരീക്ഷകളിലെ ഇവരുടെ മാര്‍ക്ക് ലിസ്റ്റും പുറത്തുവന്നു.
28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍ നസീം യൂനിവേഴ്‌സിറ്റി നടത്തിയ പരീക്ഷകളില്‍ ദയനീയമായി തോറ്റെന്നാണ് മാര്‍ക്ക് ലിസ്റ്റ് വ്യക്തമാക്കുന്നത്.
ശിവരഞ്ജിത്തിന് ലോജിക് പരീക്ഷയില്‍ ലഭിച്ചതാകട്ടെ പൂജ്യം മാര്‍ക്കാണ്.
പി.എസ്.സി പരീക്ഷയും റാങ്ക് പട്ടികയുമാണ് ഇതോടെ സംശയ നിഴലിലായത്. സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് പട്ടികയിലെ ഒന്നാമനായ ഒന്നാം പ്രതി ശിവരഞ്ജിത്തും 28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍ നസീമും യൂനിവേഴ്‌സിറ്റി നടത്തിയ പരീക്ഷകളില്‍ ദയനീയമായി തോറ്റെന്നാണ് മാര്‍ക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നത്. ശിവരഞ്ജിത്തും നസീമും എം.എ ഫിലോസഫി ആദ്യ രണ്ട് സെമസ്റ്ററുകളും തോറ്റു. ശിവരഞ്ജിത്തിന് ലോജിക് പരീക്ഷയില്‍ ലഭിച്ചത് വട്ടപൂജ്യം. ആകെ കിട്ടിയത് ഇന്റേണല്‍ പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."