മരിച്ച രാജനെതിരെ ആത്മഹത്യയ്ക്കും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനു കേസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ രാജനെതിരെ കേസ്. ആത്മഹത്യ, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. നെയ്യാറ്റിന്‍കര പൊലിസ് സ്വമേധയാ ആണ് കേസെടുത്തത്.
അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്.പി അറിയിച്ചു.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പൊലിസുകാരനെതിരെ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ മക്കള്‍ക്ക് ഉറപ്പ് നല്കി. കലക്ടറുടെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."