ബി.ജെ.പിയെ മാറ്റിനിര്‍ത്തി; ചെന്നിത്തലയുടെ പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫിന് ഭരണം
ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെ എല്‍.ഡി.എഫ് പ്രസിഡന്റ് അധികാരത്തില്‍. തൃപ്പെരുംതുറ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് സഹായത്തോടെ സി.പി.എം ഭരിക്കുക. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് എല്‍.ഡി.എഫിന് പിന്തുണ നല്കാന് യു.ഡി.എഫ് തീരുമാനിച്ചത്.
ഇവിടെ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കഴിഞ്ഞതവണ എല്‍.ഡി.എഫിന് ആയിരുന്നു പഞ്ചായത്ത് ഭരണം. എന്നാല്‍, ഇത്തവണ യു.ഡി.എഫിനും ബി.ജെ.പിക്കും ആറു സീറ്റു വീതവും എല്‍.ഡി.എഫിന് അഞ്ചു സീറ്റുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. എന്നാല്‍ യു.ഡി.എഫില്‍ നിന്നുള്ള പട്ടികജാതി വനിത സംവരണ സ്ഥാനാര്‍ഥി വിജയിച്ചില്ല. ഇതോടെയാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."