ശബരിമല സ്ത്രീ പ്രവേശനം: ബി.ജെ.പി സമരരംഗത്തേക്ക്
കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായ ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തുന്ന സമരങ്ങള്‍ ഏറ്റെടുത്ത് ബി.ജെ.പി സമരരംഗത്തേക്കിറങ്ങും. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരം നയിക്കുമെന്നും അഡ്വ.പി.എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. നാളെ പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താലാചരിക്കും. സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ ബി.ജെ.പി നേരിട്ട് സമരരംഗത്തേക്കിറങ്ങും. കോര്‍ കമ്മിറ്റി യോഗം സമരപരിപാടികള്‍ തീരുമാനിക്കും. ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."