HOME
DETAILS

ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ നീക്കം: മുല്ലപ്പള്ളി

  
backup
October 06 2018 | 19:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af

 

കോഴിക്കോട്: സംഘര്‍ഷത്തിലൂടെ ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ നീക്കം നടക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്സിത ശക്തികളുടെ ഇത്തരം ശ്രമം അനുവദിക്കില്ല.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല സെന്‍സിറ്റീവ് വിഷയമാണ്. സര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നത്. വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കണം.
ഇതിനെ പ്രശ്‌നവല്‍ക്കരിച്ചാല്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്കാണ് ഗുണമുണ്ടാവുക. കലാപമുണ്ടാക്കി മുതലെടുക്കാന്‍ അവര്‍ ശ്രമിക്കും. അതിനാലാണ് വിഷയം വിവാദമാക്കരുതെന്ന് പറയുന്നത്.
കോടതിവിധികളെ എന്നും ബഹുമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സ്ത്രീകള്‍ ഉള്‍പ്പെടെ വിശ്വാസികള്‍ തെരുവിലിറങ്ങുകയും അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണം.
കോണ്‍ഗ്രസ് കക്ഷിചേരുമോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. വിശ്വാസികളുടെ വികാരം മുതലെടുക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. ശബരിമല വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പ്രളയത്തിന്റെ മറവില്‍ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മന്ത്രി തയാറാകുന്നില്ല. അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, പി. ശങ്കരന്‍ എന്നിവരും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago