ഈ സാമ്പത്തിക വര്‍ഷം 10,000 കോടിയുടെ ഭാഗ്യക്കുറി വില്‍ക്കും: മന്ത്രി മൊയ്തീന്
ചാവക്കാട്: ഈ സാമ്പത്തിക വര്‍ഷം 10,000 കോടിയുടെ ഭാഗ്യക്കുറി വില്‍പ്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്. ടിക്കറ്റ് വില ഏകീകരിച്ചതിനാല്‍ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്.
ഗുരുവായൂരില്‍ ഭാഗ്യക്കുറി സബ് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967 ല്‍ ആരംഭിച്ച ഭാഗ്യക്കുറി സംവിധാനം സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷാ രംഗത്ത് വലിയ ഇടപെടലുകളാണ് നടത്തുന്നത്.
ഗുരുതര രോഗബാധിതര്‍ക്കുള്ള ധനസഹായം, സ്ത്രീശാക്തീകരണം, വികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധി ലോട്ടറികളാണ് സംസ്ഥാനത്തുള്ളത്. നാല് ലക്ഷത്തിലേറെ ഭാഗ്യക്കുറി ഏജന്റുമാര്‍ സംസ്ഥാനത്ത് ഉപജീവനം നടത്തുന്നു. കിഫ്ബി വഴി അമ്പതിനായിരം കോടി രൂപയുടെ ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇതുവരെ 12,500 കോടി രൂപ സമാഹരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍.കെ അക്ബര്‍, പി.ആര് ജയപ്രകാശ്, മഞ്ജു സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."