ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല: ഗതാഗതമന്ത്രി
കോഴിക്കോട്: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ ജനങ്ങളെ യാതൊരു കാരണവശാലും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നിയമം കര്‍ശനമായി നടപ്പാക്കും.
പരിശോധനയില്‍ ഇരുചക്ര വാഹന യാത്രക്കാരെ ദ്രോഹിക്കുന്ന നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നുമുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദേശം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭകളുടെ കീഴില്‍ നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ദയവായി പെട്രോള്‍ ആവശ്യപ്പെടരുതെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അറിയിച്ചുകൊണ്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ ബാനര്‍ പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."