കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധമായി ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് ഹരിയാനയിലെ ഗ്രാമം
ചണ്ഡിഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധമായി ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനം തന്നെ നിഷേധിച്ച് ഹരിയാനയിലെ ഗ്രാമം. ബി.ജെ.പി, ജെ.ജെ.പി നേതാക്കള്‍ക്കെതിരെയാണ് ജനങ്ങളുടെ രോഷം. ചിലയിടങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന ഫ്ലക്സ് ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചിട്ടുണ്ട് ഗ്രാമീണര്‍.
കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് ബാനര്‍ ഉയര്‍ന്നിരിക്കുന്നത്. ദ ട്രൈബ്യൂണിന്റേതാണ് റിപ്പോര്‍ട്ട്. ബി.ജെ.പി, ജെ.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ല, റിലയന്‍സ് ഉത്പന്നങ്ങളും പെട്രോള്‍ പമ്പുകളും ബഹിഷ്കരിക്കുക എന്നിങ്ങനെയാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ഹോള്‍ഡിങില്‍ പറയുന്നു.
കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ഹോള്‍ഡിങ്ങുകള്‍ ഉയര്‍ന്നിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണ് എന്നും അവ പിന്‍വലിക്കണമെന്നും പ്രദേശവാസിയായ സാഹബ് സിങ് ആവശ്യപ്പെട്ടു. കര്‍ണാലില്‍ ബസ്താര, പിയോന്ത് ടോള്‍ പ്ലാസകളില്‍ നടക്കുന്ന പ്രതിഷേധം അഞ്ചാം ദിനം പിന്നിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."