അവിനിശേരിയിലും തിരുവണ്ടൂരിലും ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ യു.ഡി.എഫ് പിന്തുണച്ചു; അംഗീകരിക്കാതെ രാജിവച്ച് എല്‍.ഡി.എഫ്
തൃശൂര്‍: ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ യു.ഡി.എഫ് പിന്തുണ നല്കിയ എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു. തൃശൂരിലെ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്തായ അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയത്. എന്നാല്‍ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രണ്ടിടത്തും പ്രസിഡന്റുമാര്‍ രാജിവച്ചു.
നേരത്തെയുണ്ടാക്കിയ ധരണപ്രകാരമാണ് അവിനിശേരിയില് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി എ.ആര് രാജുവിനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം രാജി വയ്ക്കുകയായിരുന്നു.
തൃശൂരില്‍ 86 ഗ്രാമ പഞ്ചായത്തുകളില്‍ 68 എണ്ണത്തിലും എല്‍.ഡി.എഫ് അധികാരത്തിലേറി. അനിശ്ചിതാവസ്ഥ നിലനിന്ന കയ്പ്പറമ്പും വേളൂക്കരയും നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ലഭിച്ചു. തിരുവില്വാമല പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ ബി.ജെ.പി നേടി. മുളങ്കുന്നത്ത് കാവില്‍ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് വിമതന് പഞ്ചായത്ത് പ്രസിഡണ്ടായി. പാവറട്ടിയില്‍ യു.ഡി.എഫ് സ്വതന്ത്ര എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡണ്ടായി. മറ്റൊരു സ്വതന്ത്രയും എല്‍.ഡി.എഫിനെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."