HOME
DETAILS

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടിയുടെ ബില്‍ അയച്ച് വ്യോമസേന; ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

  
backup
July 26 2019 | 12:07 PM

kerala-flood-cm

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വ്യോമസേനയുടെ കത്ത്. ഇതിന് മറുപടിയായി ബാധ്യത ഒഴിവാക്കിത്തരണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലുദിവസം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ ചെലവായി 113,69,34,899 കോടി നല്‍കണമെന്നാണ് വ്യോമസേനയുടെ ആവശ്യം. ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരിക്കുന്നത്.
വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇത്രയും തുക ചെലവായതായി വ്യോമസേന പറയുന്നു. ഓഖി ദുരന്തസമയത്ത് 26 കോടിയുടെ ബില്‍ വ്യോമസേന നല്‍കിയിരുന്നു. പിന്നാലെ 35 കോടിയുടെ ബില്ലും വന്നു. ഇതില്‍ സര്‍ക്കാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പ്രളയം തകര്‍ത്ത സംസ്ഥാനത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി കത്തയച്ചത്.

2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. അങ്ങനെയുള്ള സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുക പ്രയാസകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 2904.85 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇത് പുനര്‍നിര്‍മാണത്തിന് അപര്യാപ്തമാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് റീബില്‍ഡ് കേരള പദ്ധതി ആവിഷ്‌കരിച്ച് വിഭവ സമാഹാരണം നടത്തിവരികയുമാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഒഴിവാക്കിത്തരണമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago