HOME
DETAILS

സവര്‍ണഹിന്ദുക്കളില്‍ വലിയഭാഗം ദരിദ്രര്‍; ജോലി കിട്ടാനുള്ള സാധ്യത വിരളമെന്നും കോടിയേരി

  
backup
July 26 2019 | 12:07 PM

kodiyeri-brahmanan-deshabimani

തിരുവനന്തപുരം: ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പല അഗ്രഹാരങ്ങളും ചേരികള്‍ക്ക് സമാനമാണ്. അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. വോട്ടര്‍മാരോട് ചര്‍ച്ച നടത്തിയ ശേഷം ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ജനമനസിലൂടെ' എന്ന ലേഖനത്തിലാണ് പരാമര്‍ശമുള്ളത്.
അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിച്ച് തുടര്‍നടപടിയെടുപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതായും കോടിയേരി പറയുന്നു.
എല്‍.ഐ.സി, ബാങ്ക്, ബി.എസ്.എന്‍.എല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍മാത്രം ജോലിക്ക് പോകുന്നവരാണ് അഗ്രഹാരത്തിലെ ബിരുദധാരികളായ സ്ത്രീകള്‍. പക്ഷേ, ആ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള സാധ്യത വിരളമായി.
കോടിയേരി ബാലകൃഷ്ണന്‍
ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പെടുത്തിയതിനെയും ലേഖനത്തില്‍ കോടിയേരി ന്യായീകരിച്ചു. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഎം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
ശബരിമല കാരണമാണ് വോട്ട് മാറ്റി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ ഗൃഹ സന്ദര്‍ശന സമയത്ത് തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എല്‍ഡിഎഫിനുതന്നെ ചെയ്തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു. പിന്നീട് അവര്‍ നിലപാടില്‍ മാറ്റംവരുത്തിയപ്പോള്‍ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍, ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായെന്നും ലേഖനത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago