11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഭരണം; വയനാട്ടില്‍ നറുക്ക് ഭാഗ്യമടക്കം യു.ഡി.എഫ് മൂന്നിടത്ത്
കോഴിക്കോട്: സംസ്ഥാനത്തെ പതിനാലു ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നിടത്തും എല്‍.ഡി.എഫ് ഭരണത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണം. ഇതില്‍ വയനാട്ടില്‍ നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചത്.
2015 ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതമാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനുമുണ്ടായിരുന്നത്. ഇക്കുറി നാലിടത്തു കൂടി ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകൡലാണ് എല്‍.ഡി.എഫ് ഭരണത്തിലേറിയത്. മലപ്പുറം, എറണാകുളം ജില്ലാ പഞ്ചായത്തുകളിലും വയനാട്ടില്‍ നറുക്കെടുപ്പിലൂടെയും യു.ഡി.എഫ് ഭരണമുറപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍
എല്‍.ഡി.എഫ്
തിരുവനന്തപുരം: അഡ്വ. ഡി. സുരേഷ് കുമാര്‍
കൊല്ലം: സാം കെ ഡാനിയല്‍
ആലപ്പുഴ: കെ.ജി രാജേശ്വരി
പത്തനംതിട്ട: ഓമല്ലൂര്‍ ശങ്കരന്
കോട്ടയം: നിര്‍മ്മല ജിമ്മി
ഇടുക്കി: ജിജി കെ ഫിലിപ്പ്
തൃശൂര്‍: പി.കെ ഡേവിസ്
പാലക്കാട്: കെ ബിനുമോള്‍
കോഴിക്കോട്: കാനത്തില്‍ ജമീല
കണ്ണൂര്‍: പി.പി ദിവ്യ
കാസര്‍കോട്: പി. ബേബി
യു.ഡി.എഫ്
എറണാകുളം: ഉല്ലാസ് തോമസ്
മലപ്പുറം: എം കെ റഫീഖ
വയനാട്: സംഷാദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."