തെരഞ്ഞെടുപ്പിന് മുന്‍പ് സൗജന്യ വൈദ്യുതിയുമായി രാജസ്ഥാന്
അജ്മീര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് കര്‍ഷകര്‍ക്ക് നല്കുന്ന വൈദ്യുതി സൗജന്യമാക്കി രാജസ്ഥാന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരും. ഇതിന് തൊട്ടുമുന്പായിട്ടാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് മുഖ്യമന്ത്രി വസുന്ധരെ രാജ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ നടന്ന റാലിയിലാണ് അവര്‍ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രം കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത് എന്തിനാണെന്ന് രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് ചോദിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ചിട്ടും തോന്നാത്ത കാര്യം ഇപ്പോള്‍ തോന്നിയത് തെരഞ്ഞെടുപ്പ് തന്ത്രമാണെന്നകാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."