ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുത; അടൂരിനെതിരേ കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം പറഞ്ഞു.
ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂരെന്നും കുമ്മനം ആരോപിച്ചു. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരേ 'നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് അടൂരിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. കത്തില്‍ അടൂരും ഒപ്പിട്ടിരുന്നു.
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരേ ആദ്യം രംഗത്തെത്തിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, തുടങ്ങിയവര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ അമര്‍ഷം പ്രകടിപ്പിച്ച കമല്‍ തിയറ്ററിലെ ദേശീയ ഗാന വിവാദത്തില്‍ താന്‍ നേരിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ രണ്ടാം വരവിന്റെ ധാര്‍ഷ്ട്യമെന്ന് ടി.വി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും കേരളമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."