സഹായക് സിസ്റ്റം: കരസേനാ മേധാവിക്ക് നോട്ടിസയക്കാന്‍ ഉത്തരവ്
മാനന്തവാടി: സേനയിലെ സഹായക് സിസ്റ്റം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചതായി വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് എക്സ് ആര്‍മി ഏവിയേഷന്‍ ടെക്നീഷ്യന്‍സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി.ജെ ജോര്‍ജ് പറഞ്ഞു.
ഹരജി സ്വീകരിച്ച കോടതി കരസേനാ മേധാവിക്കും പ്രതിരോധ സെക്രട്ടറിക്കും നാസിക്ക് ദേവ്ലാലി പൊലിസിനും നോട്ടിസയക്കാനും ഉത്തരവിട്ടിട്ടുണ്ട്. സൈന്യത്തിലെ ജവാന്മാരെ ഉയര്‍ന്ന ഓഫിസര്‍മാരുടെ വീട്ടുവേല ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഒരു ഓഫിസര്‍ക്കായി അഞ്ചിലധികം ജവാന്മാരാണ് സഹായക് എന്ന പേരില്‍ ജോലി ചെയ്യുന്നത്. കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും.
സേനയിലെ സഹായക് സിസ്റ്റം നിര്‍ത്തലാക്കണമെന്നും മഹാരാഷ്ട്ര നാസിക്കിലെ പട്ടാള ക്യാംപില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച കൊല്ലം ഏഴുകോണ് സ്വദേശി കാര്യവേലില്‍ റോയി മാത്യുവിന്റെ മരണകാരണം സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷന് മുഖേനയാണ് അസോസിയേഷന് ഹരജി ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."