HOME
DETAILS
MAL
പദ്ധതി പ്രവര്‍ത്തനക്ഷമമല്ലെന്ന് ഉദ്യോഗസ്ഥര്‍
backup
May 30 2017 | 00:05 AM
കെല്‍ട്രോണ്‍ നടപ്പാക്കിയ ജി.പി.ആര്.എസ് ഇ.ടി.എമ്മില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് പോലും കിട്ടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍. പ്രതിമാസം 5 ലക്ഷം രൂപയാണ് ഇതിന് പ്രവര്‍ത്തന ചെലവ്. ഏതെങ്കിലും മെനു സെലക്ട് ചെയ്താല്‍ സോഫ്റ്റ്വെയര് തകരാറിലാകും. ഒരിക്കല്‍ ചേര്‍ത്താല്‍ പിന്നെ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേര് മാറ്റാന്‍ പറ്റില്ല. അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്താല്‍ ശിക്ഷിക്കപ്പെടുമെന്നതാണ് അവസ്ഥ. ബാക്ക് അപ്പ് സൂക്ഷിച്ചുവയ്ക്കാത്തതിനാല് വൈറസ് ആക്രമണമുണ്ടായാല്‍ ഡാറ്റകള്‍ നഷ്ടപ്പെടും. കംപ്യൂട്ടറൈസേഷന് നടപ്പാക്കിയെങ്കിലും കളക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോഴും എഴുതി സൂക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."