ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കുന്നില്ല
കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാവുന്നതിന്റെ നേര്‍ക്കാഴ്ചയായി ഹയര്‍സെക്കന്‍ഡറി മേഖല. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നടപ്പിലാകുന്നില്ല.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മുന്നൂറ്റിയന്‍പതോളം പ്രിന്‍സിപ്പല്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതേസമയം, എയ്ഡഡ് മേഖലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പലായി പ്രമോഷന്‍ നടക്കുന്നുമുണ്ട്. മധ്യവേനല്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും ജൂണ്‍ ആദ്യവാരത്തില്‍ പ്ലസ്ടു അധ്യാപകര്‍ പുതിയ സ്ഥലങ്ങളില്‍ ജോലിക്കു ചേരുകയുമാണു പതിവ്. അക്കാദമിക് വര്‍ഷത്തിനിടയില്‍ നടക്കുന്ന സ്ഥലമാറ്റം വിദ്യാര്‍ഥികളെയും ജീവനക്കാരുടെ മക്കളെയും ബാധിക്കുമെന്നതിനാലാണ് അധ്യാപകരുടെ റിട്ടയര്‍മെന്റ് പോലും മാര്‍ച്ച് 31ലേക്കു നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഒന്നര വര്‍ഷമായി പ്രിന്‍സിപ്പലായി ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കു പ്രമോഷന്‍ നല്‍കുന്നില്ല. 1991 മുതലാണ് സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി ആരംഭിച്ചത്. ആറുവര്‍ഷം സര്‍വിസുള്ളവരെയാണ് സ്ഥാനക്കയറ്റംവഴി പ്രിന്‍സിപ്പലായി നിയമിച്ചിരുന്നത്. മൂന്നിലൊന്നു ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കും പ്രമോഷന്‍ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നു. 2014ല്‍ നൂറോളം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കു പ്രമോഷന്‍ നല്‍കുകയും ചെയ്തു. വിരമിച്ചവരുടെ ഒഴിവുകളിലേക്കുള്ള പുതിയ തസ്തിക സംബന്ധിച്ചു ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതുകാരണം പ്രമോഷന്‍ മരവിച്ചിരിക്കുകയാണ്. തല്‍ക്കാലം പ്രമോഷന്‍ നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരിനുള്ളത്. മലബാര്‍ മേഖലയിലാണ് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."