കാണാന്‍ ആളില്ല; നട്ടുച്ചയിലെ കളി മാറ്റി
കോഴിക്കോട്: കളി കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്.സിയുടെ ഹോം മത്സര സമയം മാറ്റി. ടീമിന്റെ ആദ്യ സീസണില്‍ തന്നെ ഉച്ചക്ക് 2.30നായിരുന്നു മത്സരം ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് മത്സരത്തിന് കാണികളെ കിട്ടാത്ത അവസ്ഥയായി. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വൈകുന്നേരം നടത്തിയത്. ഈ മത്സരങ്ങള്‍ക്കെല്ലാം ജനപങ്കാളിത്തം കൂടുതലായിരുന്നു.
കഴിഞ്ഞ വര്‍ഷം സമയം മാറ്റുന്നതിന്ന് ഗോകുലം അധികൃതര്‍ ഐ ലീഗ് ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും സമയം മാറ്റി നല്‍കിയിരുന്നില്ല. വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം സീസണില്‍ മത്സരങ്ങളെല്ലാം വൈകിട്ട് അഞ്ചിനാക്കിയത്.
ഉദ്ഘാടന മത്സരം രാത്രി 7.30നാണ്. ഗോകുലത്തിന്റെ പത്ത് ഹോം മത്സരങ്ങളായിരിക്കും ഈ സീസണില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുക. 27-ാം തിയതിയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. മോഹന്‍ ബഗാനാണ് ആദ്യ മത്സരത്തിലെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."